Search the Diocese

News & Updates

കണ്ണൂരിൽ ക്രൈസ്തവ വിശ്വാസം ഉടലെടുത്തതിൻ്റെ 525-ാമത് വാർഷികത്തോടനുബന്ധിച്ച് രക്തദാനസേന ഫോറം ഉദ്ഘാടനം ചെയ്യപ്പെട്ടു

കണ്ണൂരിൽ ക്രൈസ്തവ വിശ്വാസം ഉടലെടുത്തതിൻ്റെ 525-ാമത് വാർഷികത്തോടനുബന്ധിച്ച് രക്തദാനസേന ഫോറം ഉദ്ഘാടനം ചെയ്യപ്പെട്ടു

കണ്ണൂരിൽ ക്രൈസ്തവ വിശ്വാസം ഉടലെടുത്തതിൻ്റെ 525 -ാമത് വാർഷികത്തോടനുബന്ധിച്ച് രക്തദാനസേന ഫോറം ഉദ്ഘാടനം ചെയ്യപ്പെട്ടു.

തയ്യിൽ: കണ്ണൂരിൽ ക്രൈസ്തവ വിശ്വാസം ഉടലെടുത്തതിൻ്റെ 525 -ാം വാർഷികത്തോടനുബന്ധിച്ച് കെ.സി.വൈ.എം കണ്ണൂർ രൂപത തയ്യാറാക്കിയ 525ന് മുകളിൽ രക്തദാതാക്കളുടെ രക്തദാന ഫോറം തയ്യിൽ സെൻ്റ. ആൻ്റണീസ് ദേവാലയത്തിൽ വച്ച് കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് റോജൻ അദ്ധ്യക്ഷത വഹിച്ചും കണ്ണൂർ രൂപത ഡയറക്ടർ ഫാ. ഷെബിൻ ജോർജ് ആമുഖ പ്രഭാഷണവും തയ്യിൽ ഇടവക വികാരി ഫാ.ജിനോ ചക്കാലക്കൽ,പാരിഷ് കൗൺസിൽ സെക്രട്ടറി ജോൺസൺ എന്നിവർ ആശംസ അറിയിച്ചും കണ്ണൂർ രൂപത ജന. സെക്രട്ടറി സെബി.പി.സന്തോഷ് സ്വാഗതം അർപ്പിച്ചും സെക്രട്ടറി ജോയ്സ് ലിസാൻസി നന്ദി അർപ്പിച്ചും സംസാരിച്ചു. മറ്റ് രൂപത ഭാരവാഹികളായ അരുൺ,അലീന,ട്രീസ, റൊ ലീന,എബി,ജോബിൻ എന്നിവരും സന്നിഹിതരായിരുന്നു.അന്നേ ദിവസം തന്നെ ചെറുകുന്ന് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പും നടത്തി. ഇരുപതോളം ആളുകൾ രക്തം ദാനം ചെയ്തു.