കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525-ാം വാർഷികം
പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ അനുഗ്രഹനിറവിൽ, കണ്ണൂർ മൂന്നാം പീടിക തീർത്ഥാടനകേന്ദ്രത്തിലെ ദർശനതിരുനാളിനോടനുബന്ധിച്ച് കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525-ാം വാർഷികം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിൽ, വിശ്വാസ പാരമ്പര്യത്തെ അനുസ്മരിക്കുന്നതിനോടൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത പുതുക്കിപ്പണിയാനും അഞ്ചേകാൽ ശതാബ്ദമായി വിശ്വാസത്തിന്റെയും സേവനത്തിന്റെയും സ്നേഹസാക്ഷ്യത്തിന്റെയും വെളിച്ചം പകർന്ന ക്രൈസ്തവ സമൂഹത്തിന്റെ മഹത്തായ പാരമ്പര്യത്തെ സ്മരിച്ചുകൊണ്ട്, ഭാവിയിലേക്കുള്ള പുതിയ ചുവടുവെപ്പുകൾക്ക് തുടക്കം കുറിക്കുന്ന അവസരമായി.
ഈ സുദിനത്തിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന രക്തദാന സേന, ജീവന്റെ മഹത്വവും പരസ്പര കാരുണ്യവും ഉയർത്തിപ്പിടിക്കുന്ന ഒരു മഹത്തായ സംരംഭമാണ്.
*രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുന്നതും മനുഷ്യസ്നേഹത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതുമായ ഈ ദൗത്യം, ക്രിസ്തീയ മൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമായി മാറുന്നു.
EIN BLUT ( ഐൻ ബ്ലൂട്ട് ) One blood എന്നാണ് ഈ പദ്ധതിക്ക് പേർ നൽകിയിട്ടുള്ളത്. ക്രൈസ്തവ പശ്ചാത്തലത്തിൽ ഈ ജർമ്മൻ പദത്തിൻ്റെ അർത്ഥം ഒരു രക്തം ഒരു കുടുംബം, ഒരു മനുഷ്യവർഗ്ഗം എന്ന ഐക്യത്തിൻ്റെ സന്ദേശമാണ് വിളംബരം ചെയ്യുന്നത്.
അതോടൊപ്പം, ‘ കണ്ണൂർ ക്രൈസ്തവ സാന്നിധ്യം – 525’ ആഘോഷങ്ങളുടെ കത്തീഡ്രൽ ഇടവക തല പ്രവർത്തന ഉദ്ഘാടനവും ഇന്ന് നിർവഹിക്കപ്പെട്ടു.